#Sabarimala #Tantri #Kandarar Rajeevar #Brahmdathan
തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും.
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യമാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ പകരക്കാരനായി മകൻ ബ്രഹ്മദത്തന് ചുമതല നൽകുന്ന കാര്യം ബോർഡ് പരിഗണിക്കും.
തനിക്ക് പകരം ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. തന്ത്രിസ്ഥാനം സംബന്ധിച്ച് ബോർഡിന് അനുയോജ്യമായ തീരുമാനമെടുക്കാമെന്ന ഹൈക്കോടതി നിർദ്ദേശവും രാഷ്ട്രീയമായി ഏറെ ചർച്ചയായ ഈ വിഷയത്തിൽ നിർണായകമാകും.
Content Highlight: Sabarimala Tantri Issue: Travancore Devaswom Board Meeting Today





.jpeg)






.jpeg)


























